Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പിണറായിയുടെ സുരക്ഷയ്ക്ക് 28 കമാന്‍ഡോകള്‍, 200 മീറ്റര്‍ അകലത്തില്‍ പൊതുജനങ്ങളെ മാറ്റിനിര്‍ത്തും

പിണറായിയുടെ സുരക്ഷയ്ക്ക് 28 കമാന്‍ഡോകള്‍, 200 മീറ്റര്‍ അകലത്തില്‍ പൊതുജനങ്ങളെ മാറ്റിനിര്‍ത്തും
തിരുവനന്തപുരം , ചൊവ്വ, 8 ജനുവരി 2019 (15:08 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അദ്ദേഹത്തിനൊപ്പം 28 കമാന്‍ഡോകള്‍ ഇനിയുണ്ടാകും. മാത്രമല്ല, പൊതുപരിപാടികളിലും യാത്രകളിലും പൊതുജനങ്ങളെ 200 മീറ്റര്‍ അകലത്തില്‍ മാറ്റി നിര്‍ത്തും. 
 
സെഡ് കാറ്റഗറിയിലുള്ള സുരക്ഷാ ക്രമീകരണമാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന വഴികളില്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞിടും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് മറ്റ് വാഹനങ്ങള്‍ ചേര്‍ന്നുപോകാനോ അടുത്തുവരാനോ സമ്മതിക്കില്ല. പൊലീസുകാരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
 
യുവതീപ്രവേശവുമായി ബന്ധപ്പെട്ട പല സമരങ്ങളും മുഖ്യമന്ത്രിയെ ലക്‍ഷ്യമാക്കി നീങ്ങുകയും വലിയ സുരക്ഷാവീഴ്ച സംഭവിക്കുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

87ശതമാനവും മുസ്‌ലിം ജനസംഖ്യയുള്ള ഇൻഡോനേഷ്യയിലെ 20000 റുഫിയ കറൻസിയിൽ ഗണപതിയുടെ ചിത്രം !