മുഖ്യമന്ത്രിയും ഗവര്‍ണറും തുറന്ന പോരിലേക്ക്; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ്ഭവനിലേക്ക് പോകേണ്ടെന്ന് പിണറായി
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.വി.അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്
ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനില്‍ ഹാജരാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്ത് നല്‍കിയത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ പോകില്ല. നാല് മണിക്ക് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഗവര്‍ണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.വി.അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.