Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോരകൊണ്ട് ചിന്തിക്കുന്ന ഒരാള്‍ക്കും കലയും സാഹിത്യവും എന്തെന്ന് മനസിലാകില്ല: മുഖ്യമന്ത്രി

അസഹിഷ്ണുത കേരളത്തിലുമെത്തിയെന്ന് മുഖ്യമന്ത്രി

ചോരകൊണ്ട് ചിന്തിക്കുന്ന ഒരാള്‍ക്കും കലയും സാഹിത്യവും എന്തെന്ന് മനസിലാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം , തിങ്കള്‍, 2 ജനുവരി 2017 (09:09 IST)
പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി രാജ്യം ഭരിക്കുമ്പോള്‍ ജനാധിപത്യം അവസാനിച്ചുവെന്നാണോ ജനങ്ങള്‍ മനസിലാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ചോരകൊണ്ട് ചിന്തിക്കുന്ന ആര്‍ക്കും കലയും സാഹിത്യവും എന്താണെന്ന് മനസിലാകില്ലെന്നും പിണറായി പറഞ്ഞു.  
 
എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ വന്ന ഫാസിസ്റ്റ് പ്രതികരണങ്ങള്‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നാം കണ്ടിരുന്ന അസഹിഷ്ണുത കേരളത്തിലുമെത്തി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത്തരത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും തകര്‍ക്കാന്‍ കേരളോത്സവം പോലുളള പരിപാടികള്‍ക്ക് സാധിക്കുമെന്നും സംസ്ഥാന കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംടിയെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല, ആപ്പുമായി ഇറങ്ങിയ മോദിയെ ജനങ്ങള്‍ തന്നെ ആപ്പിലാക്കും: വി.എസ്