Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലിനീകരണം തുടര്‍ക്കഥ! പെരിയാറിന് പിന്നാലെ മരടിലും മീനുകള്‍ ചത്തുപൊങ്ങി

മലിനീകരണം തുടര്‍ക്കഥ! പെരിയാറിന് പിന്നാലെ മരടിലും മീനുകള്‍ ചത്തുപൊങ്ങി

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 മെയ് 2024 (19:26 IST)
പെരിയാറിന് പിന്നാലെ മരടിലും മീനുകള്‍ ചത്തുപൊങ്ങി. മരട് കുണ്ടന്നൂരിന് സമീപം കായലില്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നവരുടെ മീനുകളാണ് ചത്തത്. ഇന്നലെ വൈകിട്ടോടെയാണ് മീനുകള്‍ ചത്തുപൊങ്ങിയത്. തുടര്‍ന്ന് കുഫോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മീനുകള്‍ ചത്തതിന് കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. രാസമാലിന്യമാണോ കാരണമെന്ന് പരിശോധിക്കുന്നുണ്ട്.
 
അതേസമയം പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് കുഫോസിന്റെ റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കി വിട്ടെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ സംഭവത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകര്‍ച്ചവ്യാധിക്കാലത്ത് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം