Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓൺലൈൻ ക്ലാസായ ഫെസ്റ്റ്‌ബെൽ വീഡിയോകളിൽ അസഭ്യമായ രീതിയിൽ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്

ഓൺലൈൻ ക്ലാസായ ഫെസ്റ്റ്‌ബെൽ വീഡിയോകളിൽ അസഭ്യമായ രീതിയിൽ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്
തിരുവനന്തപുരം , ചൊവ്വ, 2 ജൂണ്‍ 2020 (07:26 IST)
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തിയ ഓൺലൈൻ ക്ലാസുകളിൽ അവതരിപ്പിച്ച വീഡിയോകളിൽ സഭ്യമല്ലാത്ത തരത്തിൽ പ്രതികരിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത്. സൈബർ ഇടങ്ങളിലെ ഇത്തരം പ്രവണതകൾ വേദനയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ വിക്‌ടേ‌ഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്‌ത ഓൺലൈൻ ക്ലാസുകളിൽ അധ്യാപികമാരുടെ വീഡിയോകളിൽ നിരവധി മോശം കമന്റുകളാണെത്തിയത്.മോശം കമന്റുകളിലൂടെ പ്രതികരിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
 
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യവിരുദ്ധർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടികൾ ഉണ്ടാവുമെന്നും കേരളാ പോലീസ് വിശദമാക്കി. അതേ സമയം മോശം കമന്‍റുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോയില്‍ കമന്‍റ് രേഖപ്പെടുത്താനുള്ള ഓപ്‌ഷൻ നീക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസർഗ തീവ്രചുഴലിയാകാൻ സാധ്യത: മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘത്തെ വിന്യസിക്കും