Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്, തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായരും ആയിരിക്കും: പി സി ജോർജ്ജ്

ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം.

നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്, തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായരും ആയിരിക്കും: പി സി ജോർജ്ജ്
, ബുധന്‍, 8 മെയ് 2019 (10:46 IST)
തോമാശ്ലീഹ കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ താനിപ്പോൾ വല്ല കേശവൻ നായരും ആയിരിന്നിരിക്കുമെന്ന് പി സി ജോർജ് എംഎൽഎ. ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം. ‘നമ്മൾ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായരും ആയിരിക്കും’ എന്നാണ് ബിജെപിയുമായി അടുപ്പത്തെ വിശദീകരിക്കുന്നതിനിടെ പി.സി ജോർജ് പറഞ്ഞത്.
 
തന്റെ കുടുംബചരിത്രം കൃത്യമായി അറിയാവുന്നതുകൊണ്ടാണ് താൻ കേശവൻ “നായർ” എന്നുതന്നെ പറഞ്ഞതെന്നും, അതല്ല ഇനി ഗോപിയായി ഇരിക്കാനും തനിക്ക് വിരോധമില്ലെന്നും പിസി ജോർജ് വിശദീകരിച്ചു.
 
ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പി.സി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോൺ ജോർജ് ചെയർമാനായിരിക്കുന്ന പാർട്ടിയിൽ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുറോഡിൽ 14 മുട്ടകളിട്ട് മൂർഖൻ; അമ്പരന്ന് യാത്രക്കാർ