പാലക്കാട്: പുതുശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം. ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഫ്ലക്സ് കീറിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.