ഹോട്ടലുകളില്‍ പണം നല്‍കി ക്വാറന്റയിന്‍ സൗകര്യത്തിന് താത്പര്യമുള്ളവര്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളില്‍ സജ്ജീകരിക്കുന്നത്.
അതത് ജില്ലയില്‍ ഇഷ്ടപ്പെട്ട ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ലഭ്യമാണ്.
തിരുവനന്തപുരത്ത് പത്ത് ഹോട്ടലുകളിലായി ആകെ 515 മുറികളുണ്ട്. കൊല്ലത്ത് പത്ത് ഹോട്ടലുകളിലായി 304 മുറികള്‍, പത്തനംതിട്ടയില്‍ ഒന്‍പത് ഹോട്ടലുകളിലായി 162 മുറികള്‍, ആലപ്പുഴയില്‍ പത്ത് ഹോട്ടലുകളിലായി 338 മുറികള്‍, കോട്ടയത്ത് ഒന്‍പത് ഹോട്ടലുകളിലായി 179 മുറികള്‍, ഇടുക്കിയില്‍ 13ഹോട്ടലുകളിലായി 351 മുറികള്‍, എറണാകുളത്ത് 25 ഹോട്ടലുകളിലായി 972 മുറികള്‍, തൃശൂര്‍ ഒന്‍പത് ഹോട്ടലുകളിലായി 268 മുറികള്‍, പാലക്കാട് 19 ഹോട്ടലുകളിലായി 385 മുറികള്‍, മലപ്പുറത്ത് 12ഹോട്ടലുകളിലായി 155 മുറികള്‍, കോഴിക്കോട് പത്ത് ഹോട്ടലുകളിലായി 296 മുറികള്‍, വയനാട് പത്ത് ഹോട്ടലുകളില്‍ 195, കണ്ണൂരില്‍ 13ഹോട്ടലുകളില്‍ 215 മുറികള്‍, കാസര്‍കോട് പത്ത് ഹോട്ടലുകളില്‍ 268മുറികള്‍ എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.