സംസ്ഥാനത്ത് അവയവ കച്ചവടം സജീവമാണെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. നേരിട്ടുനടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവിനി പദ്ധതിയെ തട്ടിപ്പിനിരയാക്കിയാണ് അവയവകച്ചവടം നടക്കുന്നത്.
മരിച്ച ആളില്‍ നിന്ന് കുടുംബത്തിന്റെ സമ്മതപ്രകാരം അവയവം മറ്റൊരു രോഗിക്കു നല്‍കുന്ന പദ്ധതിയാണ് മൃതസഞ്ജീവിനി. തട്ടിപ്പുമൂലം കൊടുങ്ങല്ലൂര്‍ ഭാഗത്തെ സാധാരണക്കാരായ നിരവധിപേര്‍ക്ക് അവയവങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവണ്‍മെന്റ് പദ്ധതിയാണ് പണം കിട്ടുമെന്ന് പറഞ്ഞാണ് ഏജന്റുമാര്‍ സാധാരക്കാരെ വലയിലാക്കുന്നത്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല.