Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
, ചൊവ്വ, 18 ജൂലൈ 2023 (20:57 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലേക്ക് മറ്റൊരു സങ്കടവാര്‍ത്ത കൂടി. ഉമ്മന്‍ചാണ്ടിയുടെ പിതാവിന്റെ സഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94 വയസ്) ഇന്നാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. പരേതനായ കെ.സി.കുര്യന്‍ ആണ് ഭര്‍ത്താവ്. 
 
മക്കള്‍: പരേതനായ കെ.കെ. കുര്യന്‍ (തമ്പാന്‍), സൂസി അലക്സ്, സൂസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്. മരുമക്കള്‍: ബീനാ കുര്യന്‍ (വെങ്ങോല, പെരുമ്പാവൂര്‍), എം.സി. അലക്സാണ്ടര്‍ (മുലേച്ചേരില്‍, വെള്ളൂര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍ ). സംസ്‌കാരം പിന്നീട് നടക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ വ്യാപക മഴ ലഭിക്കും