അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നുമുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ദുഃഖാചരണം. പ്രസ്തുത കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക താഴ്ത്തി കെട്ടണം. സംസ്ഥാനത്ത് ഇന്ന് പൊതു അവധി കൂടിയാണ്. എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാട്ടൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എല്ലാ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.