Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെട്രോള്‍ വിലയില്‍ കേന്ദ്രം കൊള്ളയടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍ വിലയില്‍ കേന്ദ്രം കൊള്ളയടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 10 ജൂണ്‍ 2020 (16:42 IST)
അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോള്‍  പെട്രോള്‍-ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത്   ജനങ്ങളെ കൊള്ളയടിക്കുകാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക സമിതി അംഗം ഉമ്മന്‍ ചാണ്ടി. നാലു ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികം വീതമാണ് കൂടിയത്.  ഇനിയും കൂടുമെന്നു കരുതപ്പെടുന്നു. കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക്  സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
്അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ  വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല.  അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍  ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍-ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത്  മുച്ചൂടും ചൂഷണമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെന്റലി ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത് 20,000 യൂണിറ്റ് ബെന്റെയ്ഗ