എല്ലാവിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആദിവാസി മേഖലയിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കും പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനി സിസി ഗിരിജ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
സാങ്കേതിക സൗകര്യങ്ങള്‍ എല്ലാവിദ്യാര്‍ഥികള്‍ക്കും ഒരുക്കിയ ശേഷമേ യഥാര്‍ത്ഥത്തില്‍ ക്ലാസുകള്‍ ആരംഭിക്കുകയുള്ളുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് പരീക്ഷണമാണെന്നും ജൂണ്‍ 14മുതല്‍ യഥാര്‍ത്ഥ ക്ലാസുകള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.