ഒന്‍പതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമം ചേച്ചിയുടെ കല്യാണത്തിനായി സൂക്ഷിച്ചുവച്ച നാല് ലക്ഷം രൂപ നഷ്ടപ്പെടുത്തി. പണം നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞത് വിവാഹം ഉറപ്പിച്ച ശേഷവും ! തൃശൂരാണ് സംഭവം.
കൃഷിയും കൂലിപ്പണിയും ചെയ്താണ് മാതാപിതാക്കള്‍ മകളുടെ കല്യാണത്തിനായി പൈസ സ്വരൂപിച്ചത്. വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോള്‍ ഇവര്‍ ഞെട്ടി. പണം അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് പോയിട്ടുള്ളതിന്റെ രേഖകള്‍ ബാങ്ക് അധികൃതര്‍ കാണിച്ചുകൊടുത്തു. ഈ രേഖകളുമായി ഇവര്‍ പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷിച്ചപ്പോള്‍ ഒന്‍പതാം ക്ലാസുകാരനാണ് തുക മാറ്റിയതെന്ന് വ്യക്തമായി.
പഠിക്കാന്‍ മിടുക്കന്‍ ആയതിനാല്‍ മാതാപിതാക്കള്‍ കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിം കാര്‍ഡ് ആണ്. ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരുന്നത് ഈ ഫോണ്‍ നമ്പറാണ്. ബാങ്കില്‍ നിന്നുള്ള മെസേജും ഒടിപി നമ്പറുകളും ഈ ഫോണിലേക്ക് തന്നെയാണ് വന്നിരുന്നത്.