Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇത്തവണത്തെ ഓണക്കിറ്റിലുള്ളത് 14 ഇനങ്ങള്‍; ആദിവാസി ഊരുകളില്‍ കിറ്റ് വീട്ടുപടിക്കല്‍ എത്തിക്കും

ഇത്തവണത്തെ ഓണക്കിറ്റിലുള്ളത് 14 ഇനങ്ങള്‍; ആദിവാസി ഊരുകളില്‍ കിറ്റ് വീട്ടുപടിക്കല്‍ എത്തിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 20 ഓഗസ്റ്റ് 2022 (12:34 IST)
14 ഇനങ്ങളാണ് കിറ്റിലുള്ളത്. 500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിവയാണുള്ളത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള വനിതാ കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇടത്തരം വ്യവസായ യൂനിറ്റുകള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കിറ്റിലെ സാധനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യ് മില്‍മയുടേതും അണ്ടിപ്പരിപ്പ് കാപെക്സ് മുഖേനയും ഏലയ്ക്ക റെയ്ഡ്കോ വഴി ഇടുക്കിയിലെ ഏലം കര്‍ഷകരില്‍ നിന്നും ശര്‍ക്കരവരട്ടിയും സഞ്ചിയും കുടുംബശ്രീ മുഖേനയുമാണ് ലഭ്യമാക്കിയിട്ടുള്ളത്.
 
കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കല്‍ വിതരണം ചെയ്യും. ആദിവാസി വിഭാഗക്കാര്‍ കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ വരേണ്ടതില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ നടക്കും