Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Onam bumber lottery results: 25 കോടിയുടെ ഓണബമ്പർ TE 230662 ടിക്കറ്റിന്

Onam bumber lottery results: 25 കോടിയുടെ ഓണബമ്പർ TE 230662 ടിക്കറ്റിന്
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (14:20 IST)
ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE 230662 എന്ന ടിക്കറ്റ് നമ്പറിന്.കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906,TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.

ഇത്തവണ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്.  ആകെ 85 ലക്ഷം ടിക്കറ്റുകളായിരുന്നു ഇത്തവണ അച്ചടിച്ചത്.
 
ബംപര്‍ ലോട്ടറി ടിക്കറ്റില്‍ ഒന്നാം സമ്മാനത്തിനു അര്‍ഹമാകുന്ന നമ്പറിന് 25 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കുമാണ് ഇത്തവണ ലോട്ടറിയിലൂടെ നൽകുന്നത്. കഴിഞ്ഞ തവണ ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബംപര്‍ ലോട്ടറിക്കുള്ളത്. 
 
ഓണം ബംപര്‍ 2023 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടിയാണ് ഒന്നാം സമ്മാനം. എന്നാല്‍ ഒന്നാം സമ്മാനത്തിനു അര്‍ഹനാകുന്ന ഭാഗ്യശാലിക്ക് ഈ 25 കോടിയും കൈയില്‍ കിട്ടില്ല. നികുതി, സെസ്, കമ്മീഷന്‍ എന്നിവയെല്ലാം കിഴിച്ച് ഏതാണ്ട് 25 കോടിയുടെ പകുതി മാത്രമേ സമ്മാനര്‍ഹമായ ടിക്കറ്റിന് ലഭിക്കൂ.
 
25 കോടിയില്‍ നിന്ന് ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷന്‍ ലഭിക്കും. അതായത് രണ്ടരക്കോടി രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ പോകുക. 30 ശതമാനം ആദായനികുതി വകുപ്പിന്. 6 കോടി 75 ലക്ഷം രൂപയാണ് നികുതിയായി കൊടുക്കേണ്ടത്. അതുകഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ ഈ തുക മുഴുവന്‍ ഭാഗ്യശാലിക്ക് കിട്ടില്ല. 
 
15 കോടി 75 ലക്ഷം രൂപയില്‍ നിന്ന് സര്‍ച്ചാര്‍ജും സെസും അടയ്ക്കണം. നികുതി തുകയായ 6 കോടി 75 ലക്ഷത്തിന്റെ 25 ശതമാനമാണ് സര്‍ച്ചാര്‍ജ് ആയി അടയ്‌ക്കേണ്ടത്. അതായത് 1,68,75,000 രൂപ. ഹെല്‍ത്ത് ആന്റ് എജ്യൂക്കേഷന്‍ സെസ് ഇനത്തില്‍ നാല് ശതമാനം, അഥവാ 27 ലക്ഷം രൂപ അടയ്ക്കണം. ഇതെല്ലാം കഴിഞ്ഞ് ഭാഗ്യശാലിക്ക് സ്വന്തമായി ലഭിക്കുന്നത് 14 കോടിക്ക് താഴെ ! കൃത്യമായി പറഞ്ഞാല്‍ 13,79,25,000 രൂപ മാത്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളെ വില്‍ക്കാനുണ്ട്, അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നില്‍ 11കാരിയുടെ രണ്ടാനമ്മ