Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്; മരണം 26 കവിഞ്ഞു, 90ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റിന്റെ കെടുതി മാറാതെ കേരളം

ഓഖി ചുഴലിക്കാറ്റ്; മരണം 26 കവിഞ്ഞു, 90ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സർക്കാർ
, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (07:39 IST)
ഓഖി ചുഴലിക്കാറ്റിന്റെ ദുരിതക്കെടുതിയിൽ വിട്ടൊഴിയാതെ കേരളം. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ രൂപം കൊണ്ട ഓഖി സംസ്ഥാനത്ത് നിന്നും വിട്ടെങ്കിലും ദുരിതത്തിനു മാത്രം കുറവില്ല. ഓഖി ലക്ഷദ്വീപിൽ നിന്നും ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. 
 
ഓഖി കേരളത്തിൽ നിന്നും വിട്ടെങ്കിലും മഴയ്ക്കു് കുറവില്ല. ചിലയിടങ്ങിൽ ശക്തമായ മഴയാണ് ഉള്ളത്.  കേരളത്തെ കടലോര മേഖലകളില്‍ ഇന്നും ഭീമന്‍ തിരയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
 
ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍  മരണപ്പെട്ടവരുടെ എണ്ണം 26 ആയി. എഴുപതോളം പേരെ കഴിഞ്ഞ ദിവസം കടലിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. കടൽ പോയ 96ഓളം മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് സർക്കാർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍. 
 
അതേസമയം, ദുരിത ബാധിത മേഖലകള്‍ ഇന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിക്കും. ഓഖി ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചപറ്റിയതിന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസുകളിലേക്ക് മത്സ്യതൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങള്‍ തമ്മിലടിച്ച് ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കുക എന്നത് കോൺഗ്രസ് നയം