കൊല്ലം: പ്രശസ്ത ചലച്ചിത്ര സീരിയൽ അഭിനയതാവ് ഓച്ചിറ ഗീഥാ സലാം (75) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സലാം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച വൈകിട്ട് നാലുണിയോടെയായിരുന്നു മരണം.
നാടകങ്ങളിലൂടെയാണ് സലാം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിൽ എത്തി. 1980ല്‍ ഇറങ്ങിയ 'മാണി കോയ കുറുപ്പ് ' എന്ന ചിത്രത്തിലൂടെയാണ് സലാം സിനിമയിലെത്തുന്നത്. പിന്നീട് 82ഓളം മലയാള സിനിമകളിൽ അഭിനയിച്ചു.
ഈ പറക്കും തളിക, ഗ്രാമഫോൺ, കനക സിംഹാസനം, ലോകനാഥന്‍ ഐഎസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങളെ സലാം അവതരിപ്പിച്ചുണ്ട്. ചെറിയ കഥാപാത്രങ്ങളിലൂടെ പോലും സലാം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരുന്നു.
1987ല്‍ തിരുവനന്തപുരം ആരാധനയുടെ 'അഭിമാനം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള കേരള സംസ്ഥാന അവാർഡ് സലാം സ്വന്തമാക്കിയിരുന്നു. സംഗീത നാടക അക്കഡമിയുടെ അവാർഡും സലാം നേടിയിട്ടുണ്ട്. ടെവിവിഷൻ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെട്ടിരുന്ന നടനായിരുന്നു ഇദ്ദേഹം, നിരവധി സീരിയലുകളിലും സജീവ കഥാപാത്രമായിരുന്നു ഓച്ചിറ ഗീഥാ സലാം.