കൊട്ടാരക്കര: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുമായി സമൂഹമാധ്യമം വഴി സൗഹൃദം ഉണ്ടാക്കുകയും നയത്തില്‍ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തിയ വിരുതന് പോലീസ് പിടികൂടി. കട്ടപ്പന നെല്ലിപ്പാറ നാലുമുക്കില്‍ കുഴിക്കോട്ട വീട്ടില്‍ ജയമോന് എന്ന 36 കാരനാണ് പിടിയിലായത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു വ്യാജ ഐഡികള്‍ നിര്‍മ്മിച്ച് അതിലൂടെയായി പിന്നീട് ഭീഷണി. സഹകെട്ട കുട്ടി നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ് ചെയ്തത്.
കൊട്ടാരക്കര സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.വിപിന്‍, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പത്തനംതിട്ട റാന്നിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.