Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാപ്പ് മണി പറയുകേല, മന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമില്ല; ഇടുക്കി ഹർത്താൽ അനാവശ്യമെന്ന് എം എം മണി

അവിടെ വന്ന് മാപ്പു പറയാനൊന്നും പറ്റില്ല, അവർ അവിടെ ഇരുന്നോട്ടെ ആർക്കും അതിൽ ഒരു കുഴപ്പവുമില്ല: മണി

മാപ്പ് മണി പറയുകേല, മന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമില്ല; ഇടുക്കി ഹർത്താൽ അനാവശ്യമെന്ന് എം എം മണി
മൂന്നാർ , തിങ്കള്‍, 24 ഏപ്രില്‍ 2017 (08:57 IST)
മൂന്നാറിൽ സമരത്തിൽ ഇരിയ്ക്കുന്നവരുടെ അടുത്ത് വന്ന് മാപ്പ് പറയില്ലെന്ന് മന്ത്രി എം എം മണി. അനാവശ്യമായ കാര്യത്തിനാണ് ഇപ്പോൾ ഹർത്താൽ നടത്തുന്നത്. ഹർത്തലിന്റെ ആവശ്യം ഇല്ലെന്നും മണി പറഞ്ഞു. മന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജി വെയ്ക്കുകയുള്ളുവെന്നും മണി വ്യക്തമാക്കി.
 
മാധ്യമങ്ങൾ എന്നും എന്നെ വേട്ടയാടുകയാണ്. ഞാൻ പൊതു പ്രവർത്തനം നടത്തുന്നതിനാൽ നിങ്ങൾ എങ്ങനെ നാറ്റിച്ചാലും എന്റെ യശസ്സ് ഉയർന്നു തന്നെ നിൽക്കും. മൂന്നാറിൽ സമരത്തിലിരിക്കുന്നവരുടെ മുന്നിൽ വന്ന് മാപ്പു പറയാനൊന്നും പറ്റില്ല. അവർ അവിടെ ഇരുന്നോട്ടെ ആർക്കും അതിൽ ഒരു കുഴപ്പവുമില്ലെന്നും മണി വ്യക്തമാക്കി.
 
പെമ്പിളൈ ഒരുമൈയെ കുറിച്ച് പറഞ്ഞത് തെറ്റിധരിക്കെപ്പട്ടതാണ്. ഞാൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. അനാവശ്യമായി ഒന്നും പറഞ്ഞില്ല. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ എന്ന് പറഞ്ഞതിൽ ആർക്കെങ്കിലും മനോവേദനയുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് കുറിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടാണ് കുറിപ്പ് നൽകിയത്. അതോടെ ആ അധ്യായം അവസാനിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുപ്പക്കാരേ, നിങ്ങൾക്ക് പ്രേമിക്കാം, പക്ഷേ കോടതി ഇങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക്...?