ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിഷാ ജോസ് കെ മാണി മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി എംപി.
തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ തന്റെ ഭാര്യ മത്സരിക്കുമെന്ന പ്രചാരണം തെറ്റാണ്. കഴമ്പില്ലാത്ത വാര്‍ത്തയാണത്. സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിഷയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വാര്‍ത്ത കേരളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേരള യാത്രയുടെയും പാര്‍ട്ടിയുടെയും ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
അതേസമയം, കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഒരു സംശയവും നിലനില്‍ക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.