Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം

നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം
കോഴിക്കോട് , തിങ്കള്‍, 21 മെയ് 2018 (21:46 IST)
നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം. ശരീരസ്രവങ്ങളില്‍ക്കൂടിയാണ് നിപ്പാ വൈറസ് പകരുന്നതെന്നും വായുവില്‍ക്കൂടി പകരില്ലെന്നുമുള്ള വിദഗ്ധരുടെയും ആരോഗ്യവകുപ്പിന്‍റെയും അറിയിപ്പുകളെ തള്ളിക്കളയുന്നതാണ് കേന്ദ്ര സംഘത്തിന്‍റെ പുതിയ വിശദീകരണം.
 
ശരീരസ്രവങ്ങളില്‍ കൂടി വൈറസ് ബാധയുണ്ടാകുന്നതിനാല്‍ നിപ്പാ വൈറസ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. വായുവില്‍ക്കൂടി വൈറസ് പകരില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ നിപ്പാ വൈറസ് വായുവില്‍ക്കൂടിയും പകരാമെന്നാണ് ഇപ്പോള്‍ കേന്ദ്രസംഘം അറിയിച്ചിരിക്കുന്നത്.
 
കേന്ദ്രസംഘത്തിന്‍റെ ഈ മുന്നറിയിപ്പോടെ ആശങ്ക വീണ്ടും വര്‍ദ്ധിക്കുകയാണ്. എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം ചൊവ്വാഴ്ച കോഴിക്കോട്ടെത്തുന്നുണ്ട്. കനത്ത ജാഗ്രതാനിര്‍ദ്ദേശം സംസ്ഥാനത്ത് നല്‍കിയിട്ടുണ്ട്.
 
പനി ബാധിച്ച് ചികിത്സ തേടുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നിലവില്‍ കോഴിക്കോട്ട് മാത്രം ഒമ്പത് പേര്‍ നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂരിൽ ആർക്ക് പിന്തുണയെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി; നിലപാട് വ്യക്തമാക്കിയത് യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിൽ