Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദമ്പതികളുടെ മരണം: ആത്മഹത്യയ്‌ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരെ കേസ്

ദമ്പതികളുടെ മരണം: ആത്മഹത്യയ്‌ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരെ കേസ്
, ബുധന്‍, 30 ഡിസം‌ബര്‍ 2020 (12:42 IST)
നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും,കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ആത്മഹത്യ കുറ്റത്തിന് പോലീസ് സ്വമേധയാലും ജോലി തടസ്സപ്പെടുത്തിയതിന്ന അഭിഭാഷക കമ്മീഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കേസ്.
 
അതേസമയം പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്‍റെയും അമ്പിളിയുടെയും മക്കൾ പരാതി നൽകിയിട്ടുണ്ട്.സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്‌ടർ വ്യക്തമാക്കി. അതേസമയം  പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട രാജനെതിരെ ആത്മഹത്യ ചെയ്തതിനും ജോലി തടസപ്പെടുത്തിയതിനും കേസ്