Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 ന് ആരംഭിക്കും

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:22 IST)
ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറുകള്‍ ആരംഭിക്കും. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20 ഡിസംബര്‍) വൈകുന്നേരം 4.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ആദ്യ വില്‍പ്പന നടത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും.
 
വിപണന കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. മേള 2023 ജനുവരി 2 വരെ  നീളും. താലൂക്ക് ഫെയറുകള്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ എന്നിവ ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 2 വരെ വിപണനകേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ കോണ്‍ഗ്രസ് എംപി; ട്രോളായതോടെ പോസ്റ്റ് മുക്കി