Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടറുടെ മൊഴിയില്‍ ഉണ്ട്

PP Divya

രേണുക വേണു

, ചൊവ്വ, 5 നവം‌ബര്‍ 2024 (15:11 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 
 
ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍ പറയുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിനു സാഹചര്യ തെളിവുകളുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. 
 
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടറുടെ മൊഴിയില്‍ ഉണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി.വി.പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ദിവ്യയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇക്കാര്യങ്ങളെല്ലാമെന്ന് അഭിഭാഷകന്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. 
 
നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന ലക്ഷ്യം ദിവ്യക്ക് ഉണ്ടായിരുന്നില്ല. അഴിമതിക്കെതിരായ വിമര്‍ശനം എന്ന നിലയിലാണ് യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചത്. ആ വേദിയില്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്ന് സമ്മതിക്കുന്നു. അപ്പോഴും എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടുക എന്ന ഉദ്ദേശം ആ പ്രസംഗത്തില്‍ ഇല്ലായിരുന്നെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദത്തിനിടെ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി; വരും മണിക്കൂറില്‍ ഈ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത