Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയിൽ സംഘർഷം, പൊലീസ് ലാത്തി വീശി - സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പരുക്ക്

വേങ്ങര , വെള്ളി, 6 ഏപ്രില്‍ 2018 (11:20 IST)
മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വേങ്ങര എആർ നഗറില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സമരക്കാർക്കുനേരെ പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു പരുക്കുണ്ട്.

ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സർവേ തടയാൻ എത്തിയതോടെയാണു സംഘർഷം തുടങ്ങിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും നേര്‍ക്കുനേര്‍ എത്തിയതോടെ കോഴിക്കോട് – തൃശൂർ പാതയിൽ ഗതാഗതം മുടങ്ങി. പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

പൊലീസ് വീടുകളില്‍ കയറി സ്‌ത്രീകള്‍ ഉള്‍പ്പെടയുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏന്തു വിലകൊടുത്തും സർവേ തടയുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പ്രറ്റിഷേധം ശക്തമായതോടെ പൊലീസ് പിന്‍‌വലിഞ്ഞു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലില്‍ സല്‍മാന്റെ അയല്‍‌വാസി 16കാരിയെ ബലാത്സംഗം ചെയ്ത ആസറാം ബാപ്പു