സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്
സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്
സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി മോഹൻദാസ് (36) നിര്യാതയായി. പക്ഷാഘാതത്തെ തുടർന്നു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ കുറച്ചു നാളുകളായി ശാന്തി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. ഇന്ന് വൈകീട്ട് 4.10നാണ് അന്ത്യം.
2002ൽ ആയിരുന്നു ബിജിബാൽ- ശാന്തി ദമ്പതികളുടെ വിവാഹം. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.
നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്.
ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.