Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീട്ടമ്മയെ കഴുത്തറുത്തു കൊന്ന കേസ് : പ്രതിക്ക് ജീവപര്യന്തവും പിഴയും

വീട്ടമ്മയെ കഴുത്തറുത്തു കൊന്ന കേസ് : പ്രതിക്ക് ജീവപര്യന്തവും പിഴയും

എ കെ ജെ അയ്യര്‍

, വെള്ളി, 3 ജൂണ്‍ 2022 (14:08 IST)
പത്തനംതിട്ട: വീട്ടമ്മയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 35000 രൂപ പിഴയും വിധിച്ചു കോടതി ഉത്തരവിട്ടു. 2013 മാർച്ച്‌ പതിനൊന്നിന് കൊല്ലപ്പെട്ട പഴകുളം പടിഞ്ഞാറു യൂസഫ മൻസിലിൽ യൂസഫിനെ ഭാര്യ റംലാബീവി എന്ന 42 കാരിയെ കഴുത്തറുത്തു വധിച്ച കേസിലെ പ്രതി കുമ്പഴ കുലശേഖരപെട്ട മൗതണ്ണൻ  പുരയിടത്തിൽ മുഹമ്മദ് ഷിഹാബിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

റംലാബീവിയുടെ ഭർത്താവിനെ മുമ്പ് പരിചയമുണ്ടായിരുന്ന പ്രതി ഇവരുടെ പഴകുളത്തുള്ള വീട്ടിലെത്തി ആഭരണങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ നൽകാൻ വിസമ്മതിച്ചു. തുടർന്നാണ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി.പൂജയാണ് കേസിൽ ഐ.പി.സി 302 പ്രകാരം ജീവപര്യന്തം തടവിനും 25000 രൂപ പിഴയും, 397, 454 വകുപ്പുകൾ പ്രകാരം ഏഴു വര്ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. എന്നാൽ തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് അറിയിച്ച് കൊവിഡ്