Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മന്ത്രി മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

മന്ത്രി മണിയെ പുറത്താക്കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

മന്ത്രി മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം , ബുധന്‍, 26 ഏപ്രില്‍ 2017 (10:20 IST)
തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണം എന്ന ആവശ്യമുന്നയിച്ച് 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
 
സ്ത്രീകള്‍ക്ക് മുന്‍‌ഗണന നല്‍കുന്നുവെന്ന് അഭിപ്രായപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഒരു മന്ത്രി സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയത്. അതുകൊണ്ട് തന്നെ മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള അവകാശം ഇല്ലെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
 
കൂടാതെ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക, പൊതു ജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തുക തുടങ്ങിയവക്ക് പൂര്‍ണമായും എതിരാണ് മന്ത്രി എം എം മണിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടികാണിച്ചു. അതിന് പുറമേ സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി; മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിണറായി