ഒറ്റപ്പാലം: 39 കാരനായ മകൻ മുങ്ങിമരിച്ചതിന്റെ വിഷമത്തിൽ 59 കാരിയായ മാതാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ തിരുണ്ടിയിൽ കോടങ്ങാട്ടിൽ അബൂബക്കറുടെ മകൻ അനീഷ് ബാബു ആണ് പാറമടയിലെ വെള്ളത്തിൽ വീണു മുങ്ങിമരിച്ചത്.
എന്നാൽ സംഭവം അറിഞ്ഞു വിഷമിച്ച ഹൃദ്‌രോഗികൂടിയായ ഉമ്മ ആമിനക്കുട്ടി വീട്ടിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണ ആമിനയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം വൈകിട് ആറരയോടെ വീടിനടുത്തുള്ള മത്സ്യ വളർത്തുന്ന പഴയ പാറമടയിലെ കുളത്തിലാണ് അപകടമുണ്ടായത്. ഇതേ സ്ഥലത്തു തന്നെ അനീഷ്ബാബുവിന്റെ ജ്യേഷ്ഠനും വർഷങ്ങൾക്ക് മുമ്പ് മുങ്ങി മരിച്ചിരുന്നു.