വൈദികരുൾപ്പടെ 65 വയസ്സ് കഴിഞ്ഞ ആരും തന്നെ ദേവാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിബന്ധന പകുതിയോളം ക്രിസ്ത്യൻ പള്ളികളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൊവാഴ്‌ച മുതൽ കർശനനിയന്ത്രണങ്ങളോടെയാണ് ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
നിയന്ത്രണങ്ങളിൽ എതിർപ്പുകൾ ഇല്ലെങ്കിലും 65 വയ്അസ്സ് നിബന്ധന വൈദികർക്കും ബാധകമാക്കിയതും തിരുവോസ്‌തി നൽകാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ലാത്തതും അതൃപ്‌തി സൃഷ്ടിച്ചിട്ടുണ്ട്.തിരുവോസ്തി നാവിൽ നൽകുന്നത് ലോക്ക്ഡൗണിനു മുമ്പുതന്നെ മിക്ക പള്ളികളിലും നിർത്തിയിരുന്നു.തിരുവോസ്തി നൽകാനാവില്ലെങ്കിൽ കുർബാന കൈക്കൊള്ളുക എന്ന പദത്തിന് പ്രസക്തിയില്ലാതാകുമെന്നാണ് ഒരുവിഭാഗം വൈദികരുടെ വാദം.