Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയ്യാറാക്കും: ആരോഗ്യമന്ത്രി

Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയ്യാറാക്കും: ആരോഗ്യമന്ത്രി
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (07:25 IST)
Monkeypox in Thrissur: തൃശൂര്‍ പുന്നയൂരില്‍ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യന്ത്രി വീണാ ജോര്‍ജ്ജ്. ആലപ്പുഴ വൈറോളജി ലാബില്‍ നിന്ന് പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താന്‍ പുന്നയൂരില്‍ ആരോഗ്യവകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് അക്കാര്യം മറച്ചുവെച്ച് നാട്ടിലെത്തി മറ്റ് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് ജൂലൈ 21 നാണ്, എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് ജൂലൈ 27 നും. വിദേശത്തു നടത്തിയ പരിശോധനാഫലം കഴിഞ്ഞ ദിവസം യുവാവ് മരിച്ച ശേഷമാണ് വീട്ടുകാര്‍ ആശുപത്രിയില്‍ അറിയിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heavy Rain in Kerala : പേമാരിക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്, ഭീഷണിയായി ചക്രവാതചുഴി