Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Monkeypox: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്: 11 പേർ നിരീക്ഷണത്തിൽ

Monkeypox: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്: 11 പേർ നിരീക്ഷണത്തിൽ
, വ്യാഴം, 14 ജൂലൈ 2022 (20:27 IST)
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ആൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കാണ് രോഗബാധ സ്ഥിരീകരിചത്. 35 വയസ്സുകാരനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 
 
യുഎഇയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലക്കാരനാണ് രോഗി. ഇയാൾ വിമാനത്താവളത്തിൽ നിന്ന് നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരടക്കം 11 പേരാണ് ഇയാളുടെ ക്ലോസ് കോണ്ടാക്ടിലുള്ളത്. അച്ഛൻ,അമ്മ,വീട്ടിലേക്കെത്തിച്ച ഡ്രൈവർ എന്നിവരുൾപ്പടെ ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്.
 
വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക. പിന്നീടത് കുമിളയാകും. പനി,തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കും, 21 ദിവസമാണ് ഇങ്ക്യുബേഷൻ പിരിയഡ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

GST: ജിഎസ്ടി നിരക്കുകളിൽ മാറ്റം, ജൂലൈ 18 മുതൽ വില കുറയുന്നത് എന്തിനെല്ലാം?