മോക്ക ചുഴലിക്കാറ്റിന്റെ ദിശ മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് -പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന കാറ്റ് ഇനി വടക്ക്- കിഴക്ക് ദിശയിലായിരിക്കും സഞ്ചരിക്കുക. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകാനാണ് സാധ്യത. ഇതുകാരണം സംസ്ഥാനത്തെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയോടുകൂടി കാറ്റ് ദുര്‍ബലമാവാനും ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ കരകയറാനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥ വകുപ്പ് പറയുന്നു.