Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു; ഒരു ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകാൻ ഉത്തരവ്

ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിൽ ഉപഭോക്‌ത തർക്കപരിഹാരം ഫോറത്തിന്റെയാണ് ഉത്തരവ്.

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു; ഒരു ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകാൻ ഉത്തരവ്

തുമ്പി എബ്രഹാം

, ബുധന്‍, 9 ഒക്‌ടോബര്‍ 2019 (10:10 IST)
പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഫോൺ നിർമ്മിച്ച കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിൽ ഉപഭോക്‌ത തർക്കപരിഹാരം ഫോറത്തിന്റെയാണ് ഉത്തരവ്. വിപണിയിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ഫോറം ചൂണ്ടിക്കാട്ടി. 
 
2017 ജൂലൈയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് ജോസഫ് ടോമിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ജോസഫ് ടോമിയുടെ കാലിലും തുടയിലും പൊള്ളലേറ്റു. ആഴ്ചകളോളം ചികിത്സ വേണ്ടിവരികയും ചെയ്തു. 1559 രൂപ നൽകി വാങ്ങിയ ഫോണാണ് ഏഴുമാസത്തിനുള്ളിൽ പൊട്ടിത്തെറിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര കിട്ടിയാലും മതിയാവാത്ത ആർത്തിയാണ് ജോളിക്ക് പണത്തോട്: സഹായിക്കാനില്ലെന്ന് സഹോദരൻ