രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നാട്ടികല്‍ എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലാണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ ഗാന്ധി നെഹ്‌റു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു അധിക്ഷേപം.
പേരിനൊപ്പം ഗാന്ധി എന്ന പേര് കൂട്ടിച്ചേര്‍ക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രചരണ പരിപാടിയിലാണ് അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.