Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മിഷേലിന്റെ മരണം; രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കും - പ്രശ്‌നം നിസാരമല്ല

മിഷേലിന്റെ മരണം; രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ ചെയ്‌തത് മറ്റൊരു ക്രൂരത - കേസെടുക്കും

മിഷേലിന്റെ മരണം; രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കും - പ്രശ്‌നം നിസാരമല്ല
കൊച്ചി , തിങ്കള്‍, 20 മാര്‍ച്ച് 2017 (10:24 IST)
സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കും. തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ചതിന് ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരേയാണു പൊലീസ് നടപടി സ്വീകരിക്കുക.

രണ്ടു ഗ്രൂപ്പുകളുടെയും അഡ്മിന്‍മാരെ ഉടന്‍ ചോദ്യം ചെയ്യും. ഈ രണ്ടു ഗ്രൂപ്പുകളെയും സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്ന ഗ്രൂപ്പാണ് കൂടുതലായി തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും തെറ്റായ വിവരങ്ങളും  പ്രചരിപ്പിച്ചത്.

മിഷേല്‍ റോഡിലൂടെ നടന്നുപോകുന്നതിന്റെയും ഇന്‍ക്വസ്റ്റ് റൂമില്‍ ശവശരീരം കിടത്തിയിരിക്കുന്നതിന്റെയും രണ്ടു ചിത്രങ്ങളാണ് ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്ന ഗ്രൂപ്പ് നല്‍കിയത്. രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്നു ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു