Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എല്ലാ സർവകലാശാലകളിലും ആർത്തവാവധി, 60 ദിവസം പ്രസവാവധിയും

എല്ലാ സർവകലാശാലകളിലും ആർത്തവാവധി, 60 ദിവസം പ്രസവാവധിയും
, വ്യാഴം, 19 ജനുവരി 2023 (20:05 IST)
സംസ്ഥനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. 18 കഴിഞ്ഞ വിദ്യാർഥികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്.
 
വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പടെ 73 ശതമാനം ഹാജർ നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവായത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി. 75 % ഹാജരാണ് പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് വേണ്ടത്. ആർത്തവാവധി കൂടെ ചേർന്ന് 73 ശതമാനം ഹാജരുണ്ടായാലും ഇനി വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വന്യജീവികളെ ഒരു രാജ്യവും സംരക്ഷിക്കുന്നില്ല, വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകണമെന്ന് മാധവ് ഗാഡ്ഗിൽ