Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവച്ചു; കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

rohit

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജൂലൈ 2024 (08:42 IST)
rohit
വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവച്ച കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഫോട്ടോഗ്രാഫര്‍ കൂടിയായ രോഹിത്താണ് അറസ്റ്റിലായത്. കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് ഇയാള്‍ പോസ്റ്റുചെയ്തത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 
 
പങ്കുവച്ച ചിത്രങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയും ഉണ്ട്. പഠനം കഴിഞ്ഞിട്ടും പ്രതി പതിവായി കോളേജില്‍ എത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത്. പ്രതിയുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിലെ വെള്ളപ്പൊക്കത്തില്‍ ഏഴുപേര്‍ കൂടി മരിച്ചു; മരണസംഖ്യ 92 ആയി