Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Malayalam New Year, Chingam 1, Wishes in Malayalam: പുതുവത്സരത്തെ വരവേറ്റ് മലയാളികള്‍, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃതിയുടെയും സന്ദേശമാണ് ഓരോ ചിങ്ങം ഒന്നും മലയാളികളുടെ മനസ്സില്‍ നിറയ്ക്കുന്നത്

Malayalam New Year, Chingam 1, Wishes in Malayalam: പുതുവത്സരത്തെ വരവേറ്റ് മലയാളികള്‍, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
, ബുധന്‍, 17 ഓഗസ്റ്റ് 2022 (08:30 IST)
Chingam 1 Wishes in Malayalam: ഇന്ന് ചിങ്ങം 1. മലയാളം കലണ്ടര്‍ പ്രകാരം പുതുവര്‍ഷം പിറന്നിരിക്കുന്നു. കൊല്ലവര്‍ഷം 1198 നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃതിയുടെയും സന്ദേശമാണ് ഓരോ ചിങ്ങം ഒന്നും മലയാളികളുടെ മനസ്സില്‍ നിറയ്ക്കുന്നത്. കാര്‍ഷിക സമൃതിയിലൂന്നിയ കേരളക്കാര്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. വിളപ്പെടുപ്പിന്റെ മാസം കൂടിയാണ് ചിങ്ങം. മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നത് ചിങ്ങ മാസത്തിലാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഈ പൊന്‍സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം. ഇതാ തിരഞ്ഞെടുത്ത ഏതാനും ആശംസകള്‍...
 
ഏവര്‍ക്കും പ്രതീക്ഷയുടേയും സമ്പല്‍സമൃതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു
 
നിറഞ്ഞ മനസ്സോടെ ചിങ്ങപ്പുലരിയെ നമുക്ക് വരവേല്‍ക്കാം. പുതുവര്‍ഷം നിങ്ങള്‍ക്ക് ശോഭനമാകട്ടെ. ഏവര്‍ക്കും പുതുവത്സരത്തിന്റെ ആശംസകള്‍ 
 
പ്രതീക്ഷകള്‍ തളിരണിയട്ടെ, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകട്ടെ, ചിങ്ങമാസം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വരം നിറയ്ക്കട്ടെ. ഏവര്‍ക്കും പുതുവത്സരാശംസകള്‍ 
 
ഐശ്വര്യവും ആനന്ദവും സുഖവും ആശംസിക്കുന്നു. പഞ്ഞവും പ്രയാസങ്ങളും അകന്നു പോകട്ടെ. നല്ല നാളുകള്‍ നിങ്ങളെ തേടി വരട്ടെ. ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍ 
 
കൃഷിയിടങ്ങളില്‍ പൊന്നുവിളയട്ടെ. ഐശ്വര്യവും സമ്പല്‍സമൃതിയും കളിയാടട്ടെ. ഈ പുതുവത്സരം നിങ്ങള്‍ക്ക് ശോഭനമാകട്ടെ. ഏവര്‍ക്കും പുതുവത്സരാശംസകള്‍ 
 
തുമ്പയും തുളസിയും മുക്കുറ്റിയും കഥ പറയുന്ന പൊന്നിന്‍ ചിങ്ങം വന്നെത്തി. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃതിയുടെയും നാളുകള്‍ക്കായി കാത്തിരിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍ 
 
സ്വയം പുതുക്കാനും ചുറ്റിലും ഐശ്വര്യം പരത്താനും നിങ്ങള്‍ക്ക് സാധിക്കട്ടെ. ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിങ്ങം ഒന്ന്: അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവയൊക്കെ