എല്ലാവരെയും ഭയപ്പെടണം; നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികരിച്ച് ഷംന കാസിം രംഗത്ത്
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികരിച്ച് ഷംന കാസിം രംഗത്ത്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് നടി ഷംന കാസിം. സ്‌ത്രീകള്‍ക്ക് കേരളമിപ്പോള്‍ സുരക്ഷതമല്ലായിരിക്കുന്നു. സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിതെന്നും ഷംന വ്യക്തമാക്കി.
കൊച്ചിയിലെ സംഭവം പോലെ നേരത്തെയും ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതാണ് കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാൻ കാരണമെന്നും ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു.