Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആരും ക്വട്ടേഷന്‍ തന്നിട്ടില്ല, നടിയെ ഉപദ്രവിച്ചത് സ്വന്തം ഇഷ്‌ടപ്രകാരം; പള്‍സര്‍ സുനിയുടെ മൊഴി രക്ഷപ്പെടുത്തുന്നത് ആരെയൊക്കെ?

പള്‍സര്‍ സുനിയുടെ മൊഴി രക്ഷപ്പെടുത്തുന്നത് ആരെയൊക്കെ?

ആരും ക്വട്ടേഷന്‍ തന്നിട്ടില്ല, നടിയെ ഉപദ്രവിച്ചത് സ്വന്തം ഇഷ്‌ടപ്രകാരം; പള്‍സര്‍ സുനിയുടെ മൊഴി രക്ഷപ്പെടുത്തുന്നത് ആരെയൊക്കെ?
കൊച്ചി , വ്യാഴം, 23 ഫെബ്രുവരി 2017 (17:43 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയത് ആരുടെയും ക്വട്ടേഷന്‍ പ്രകാരമല്ലെന്ന് മുഖ്യപ്രതി പള്‍‌സര്‍ സുനി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ല. നടിയെ ഉപദ്രവിച്ചത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ അറസ്‌റ്റിലായ സുനി വ്യക്തമാക്കി.

ആലുവ പൊലീസ് ക്ല്ബ്ബില്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

ആരുടെയും ക്വട്ടേഷന്‍ പ്രകാരമല്ല നടിയെ തട്ടിക്കൊണ്ടു പോയതെന്നും ഉപദ്രവിച്ചതെന്നുമുള്ള സുനിയുടെ മൊഴി ഉന്നതരിലേക്ക് കേസ് എത്താതിരിക്കാനുള്ള ശ്രമമാണോ എന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം ഇത്രയും ദിവസം പൊലീസിന്റെ പിടിയില്‍ പെടാതെ ഒളിവില്‍ കഴിഞ്ഞ സുനി നല്‍കുന്ന ഇപ്പോഴത്തെ മൊഴി പൂര്‍ണ്ണമായി   വിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിഗമനം.

കേസില്‍ ആരോപണ വിധേയനായ സൂപ്പര്‍ താരത്തിലേക്ക് അന്വേഷണം എത്തിരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് ബലം പകരുന്നതാണ് സുനിയുടെ മൊഴിയെന്നും സംശയമുണ്ട്. സുനിയും വിജീഷും കോയമ്പത്തൂരിലാണെന്നും ഇന്നു രാവിലെ ഇരുവരും രക്ഷപ്പെട്ടുവെന്നുമാണ് പൊലീസ് അവസാനമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. എന്നാല്‍, സുനിയുടെ നാടകീയ അറസ്‌റ്റ് പ്രതി എറണാകുളത്തും പരിസരപ്രദേശത്തും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമായി സുനിക്കായി പൊലീസ് വല വിരിക്കുകയും ഡിജിപി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടും പ്രതികളെ ആറ് ദിവസത്തോളം പിടികൂടാന്‍ സാധിക്കാത്തതും പ്രതി സുരക്ഷിതമായി കോടതിയില്‍വരെ എത്തിയതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കേസില്‍ പ്രത്യേക താല്‍പ്പര്യമുള്ള ആരെങ്കിലും തയാറാക്കിയ തിരക്കഥ അനുസരിച്ചാണോ സുനിയുടെ കീഴടങ്ങലും മൊഴിയെന്നും പൊലീസ് സംശയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് തകര്‍പ്പന്‍ വകഭേദങ്ങളില്‍ ജാഗ്വാർ എക്സ് ഇ 'മെയ്​ഡ്​ ഇൻ ഇന്ത്യ' വിപണിയില്‍