Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പൊലീസ് ഇരുട്ടില്‍ തപ്പുന്നു; പൾസർ സുനിയും വിജീഷും സംസ്ഥാനം വിട്ടെന്ന് സൂചന

പൾസർ സുനിയും വിജീഷും സംസ്ഥാനം വിട്ടെന്ന് സൂചന

പൊലീസ് ഇരുട്ടില്‍ തപ്പുന്നു; പൾസർ സുനിയും വിജീഷും സംസ്ഥാനം വിട്ടെന്ന് സൂചന
ആലുവ , ബുധന്‍, 22 ഫെബ്രുവരി 2017 (16:34 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും, വിജീഷും സംസ്ഥാനം വിട്ടെന്നു സൂചന. ഇരുവരും തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ എത്തിയിരിക്കാമെന്നാണ് വിലയിരുത്തല്‍.

പ്രതികള്‍ സംസ്ഥാനം വിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും സുനിയുടെ ചിത്രവുമായി സംസ്ഥാനത്തെ പലയിടത്തും  പരിശോധനകൾ നടക്കുകയാണ്. വടക്കന്‍ ജില്ലകളിലും മാഹിയിലും പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കി. മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞ പൊലീസ് സംഘമാണ് സംസ്ഥാനത്തിനു പുറത്ത് തെരച്ചില്‍ നടത്തുന്നത്.

സുനിയുടെ മാല വിറ്റു ലഭിച്ച 10,000 രൂപ മാത്രമാണ് പ്രതികളുടെ കൈവശമുള്ളത്. പണം കുറഞ്ഞതോടെ വിജീഷിന്റെ ബന്ധങ്ങളുപയോഗിച്ചാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നത്. ചൊവ്വാഴ്ച പിടിയിലായ മണികണ്ഠൻ ഇവരോട് കീഴടങ്ങാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുവരും തയാറായില്ലെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളക്‌ടര്‍ ബ്രോ പോയപ്പോള്‍ കോഴിക്കോടുകാര്‍ക്ക് കിട്ടിയത് വില്ലന്‍ ജോസേട്ടനെ; കളക്‌ടര്‍ ബ്രോ എന്നത് പ്രശാന്തിന് മാത്രം അര്‍ഹതപ്പെട്ടതെന്ന് പുതിയ കളക്‌ടര്‍