Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബര്‍ 30നകം എല്ലാ ആയുധങ്ങളും പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: നവംബര്‍ 30നകം എല്ലാ ആയുധങ്ങളും പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം

ശ്രീനു എസ്

, ചൊവ്വ, 24 നവം‌ബര്‍ 2020 (12:39 IST)
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലയില്‍ ആയുധ ലൈസന്‍സുകളുള്ള എല്ലാ ലൈസന്‍സികളും തങ്ങളുടെ ആയുധങ്ങള്‍  ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നവംബര്‍ 30നകം ഏല്‍പ്പിക്കണം. ഈ വിവരം ലൈസന്‍സില്‍ ഉള്‍പ്പെടുത്തി വാങ്ങണം. ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാത്ത ലൈസന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുകയും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
 
ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആയുധങ്ങള്‍ സ്വീകരിച്ച്  ലൈസന്‍സികള്‍ക്ക് തിരിച്ചേല്‍പ്പിച്ചതിനുള്ള രസീത് കൊടുക്കണം. തിരിച്ചേല്‍പ്പിക്കാത്ത ആയുധങ്ങള്‍ പിടിച്ചെടുക്കും. ആയുധങ്ങള്‍  ഏല്‍പ്പിച്ച വിവരം എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ജില്ലാകലക്ടറെ രേഖാമൂലം അറിയിക്കണം. ഏല്‍പ്പിച്ച ആയുധങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മാത്രമേ ലൈസന്‍സികള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. നിര്‍ദേശങ്ങള്‍ കര്‍ശനമായി എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ലൈസന്‍സികളും പാലിക്കണമെന്ന് എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവാർ ചുഴലിക്കാറ്റ് നാളെ തീരം തൊടും: തമിഴ്‌നാട്,പുതുച്ചേരി ആന്ധ്രാ തീരങ്ങളിൽ ജാഗ്രത