Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്മനത്തെയും വെറുതെവിട്ടില്ല, ചതിച്ചത് വെള്ളാപ്പള്ളിയോ ?; മലപ്പുറത്ത് തൊട്ടതെല്ലാം പിഴച്ചു - ബിജെപി നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

മലപ്പുറത്ത് തൊട്ടതെല്ലാം പിഴച്ചു - ബിജെപി നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

കുമ്മനത്തെയും വെറുതെവിട്ടില്ല, ചതിച്ചത് വെള്ളാപ്പള്ളിയോ ?; മലപ്പുറത്ത് തൊട്ടതെല്ലാം പിഴച്ചു - ബിജെപി നേതൃത്വത്തിന് രൂക്ഷവിമര്‍ശനം
തി​രു​വ​ന​ന്ത​പു​രം , ചൊവ്വ, 18 ഏപ്രില്‍ 2017 (16:56 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കോ​ർ​ക​മ്മി​റ്റി യോഗത്തിലുണ്ടായത്. എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് സ്ഥാ​നാ​ർ​ഥിയെ നി​ർ​ണ​യിച്ചതില്‍ പാ​ർ​ട്ടി​ക്കു വീഴ്‌ച സംഭവിച്ചു. മ​ല​പ്പു​റ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ പ​ഠി​ക്കു​ന്ന​തി​ലും വി​ല​യി​രു​ത്തു​ന്ന​തി​ലും പാ​ർ​ട്ടി പരാജയപ്പെട്ടുവെന്നും കോര്‍ കമ്മിറ്റി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും പരാജയമുണ്ടായി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിയമിക്കാനായില്ല. രണ്ട്‌ ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളി. മ​ല​പ്പു​റ​ത്തെ സാഹചര്യം പഠിക്കാതെയാണ് ഈ കണക്കുകൂട്ടല്‍ നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെ​ള്ളാ​പ്പ​ള്ളി നടേശന്റെ പ്ര​സ്താ​വ​ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുതിര്‍ന്ന നേതാവ് ഒ ​രാ​ജ​ഗോ​പ​ൽ അഭിപ്രായപ്പെട്ടപ്പോള്‍ കു​മ്മ​നം രാ​ജ​ശേ​ഖ​രന്റെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനമുയര്‍ന്നത്.

യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തോ​ടെ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യ ഉ​ണ​ർ​വും പ്ര​തിഛാ​യ​യും മലപ്പുറത്തെ തോല്‍‌വിയോടെ നഷ്‌ടമായി. പല പ്രദേശങ്ങളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചു. ബി​ജെ​പി​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യി പോയന്നതില്‍ സംശയമില്ലെന്നും യോഗത്തില്‍ കോ​ർ​ക​മ്മി​റ്റി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല കടിച്ചുതൂങ്ങി; അതിജീവിച്ച്‌ കുട്ടിയാന - വൈറലായി വീഡിയോ