Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറിയുടെയും മുൻ പ്രസിഡൻ്റിൻ്റെയും വസ്തുവക കണ്ടു കെട്ടി

സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറിയുടെയും മുൻ പ്രസിഡൻ്റിൻ്റെയും വസ്തുവക കണ്ടു കെട്ടി

എ കെ ജെ അയ്യര്‍

, ബുധന്‍, 8 മെയ് 2024 (15:44 IST)
പത്തനംതിട്ട: തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്  മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് നടപടിയുമായി സഹകരണവകുപ്പ്.  ബാങ്കിൻ്റെ മുന്‍ പ്രസിഡന്റിന്റേയും മുന്‍ സെക്രട്ടറിയുടേയും വസ്തുവകകള്‍ ജപ്തി ചെയ്തു.
 
സൊസൈറ്റിയുടെ മുന്‍പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. 18 കോടിയുടെ സ്വത്തുക്കളാണ് ആകെ ജപ്തി ചെയ്തത്.
 
ബാങ്കില്‍ ഈട് വെച്ച വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ജപ്തി നടപടിയെന്ന് അധികാരികൾ വ്യക്തമാക്കി. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് കോടികള്‍ തട്ടിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 71,831 പേർക്ക് ഫുൾ എ പ്ലസ്, വിജയശതമാനം 99.69