തിരെഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ ജില്ലയിലെ ബിജെപിയിൽ വീണ്ടും കലഹം. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച തൃശൂർ നിയോജക മണ്ഡലം പ്രസിഡൻറും ജില്ല ഭാരവാഹിയുമായ ഉഷ മരുതൂർ രാജിവെച്ചു. ജില്ല നേതൃത്വത്തിൻെറ സ്ത്രീവിരുദ്ധ നിലപാടും അവഗണനയുമാണ് രാജിക്ക് കാരണമെന്ന് ഉഷ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ പുതൂർക്കര ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി യായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായിരുന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിതയുടെ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂർ ബിജെപിയിലും കലഹമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്.