Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീം ആപ്പിനെ കടത്തിവെട്ടാൻ ഇനി എം കേരള ആപ്പ് ; തുടക്കത്തിൽ നൂറോളം സേവനങ്ങൾ ലഭ്യം

മുഴുവന്‍ സർക്കാർ സേവനങ്ങളും ലഭ്യമാക്കി ‘എം കേരള‘ ആപ്പ്

ഭീം ആപ്പിനെ കടത്തിവെട്ടാൻ ഇനി എം കേരള ആപ്പ് ; തുടക്കത്തിൽ നൂറോളം സേവനങ്ങൾ ലഭ്യം
തിരുവനന്തപുരം , ബുധന്‍, 29 മാര്‍ച്ച് 2017 (15:03 IST)
കേന്ദ്രസർക്കാരിന്റെ ഭീം ആപ്പിനെ കടത്തിവെട്ടാൻ സംസ്ഥാന സർക്കാരിന്റെ പുതിയ  മൊബൈൽ ആപ്പ് വരുന്നു. ‘എം കേരള’ (മൊബൈൽ കേരള) എന്നാണ് ഈ ആപ്പിന്റെ പേര്. ആപ്പിൽ തുടക്കത്തിൽ തന്നെ നൂറോളം സർക്കാർ സേവനങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  കേന്ദ്രസർക്കാർ ഭീം (ഭാരത് ഇന്റർഫെയ്സ് ഫോർ മണി) ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സർക്കാർ സേവനങ്ങൾ മുഴുവനായും ആപ്പിലൂടെ നൽകാനാണ് എം കേരളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 
 
വിൻഡോസ്, ആൻഡ്രോയിഡ്, ഫോണുകളിൽ ഉപയോഗിക്കാവുന്ന രീതിയിലാണ്  ഈ ആപ്പ് തയാറാക്കിയിരിക്കുന്നത്. സ്മാർട് ഫോണുകളിലൂടെയല്ലാതെ സാധാരണ ഫോണുകളിലൂടെയും സേവനങ്ങൾ ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ഘടനയുള്ളത്.  
 
ഈ ആപ്പിലൂടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ, വൈദ്യുതി ബിൽ, വെള്ളക്കരം, സർട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകൾ തുടങ്ങി നിലവിൽ സർക്കാർ സൈറ്റിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. വിവിധ ബില്ലുകൾക്ക് പണമടയ്ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ സാധിക്കും.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം; എംഎം മണിക്ക് മറുപടിയുമായി വിഎസ്