തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.