Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മേയ് ആറിന് സീസണിലെ ആദ്യ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മേയ് ആറിന് സീസണിലെ ആദ്യ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
, ബുധന്‍, 3 മെയ് 2023 (09:52 IST)
മേയ് ആറോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍  ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദമായിരിക്കും ഇത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തിലും മഴ ലഭിച്ചേക്കും. അതേസമയം കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഡാനില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ